ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു

ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു
Apr 26, 2024 07:12 PM | By Rajina Sandeep

പാനൂർ :മുമ്പെങ്ങുമില്ലാത്ത വിധമാണ് പലയിടത്തും വോട്ടിംഗ് മന്ദഗതിയിലായത്. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ മെഷീനിൽ നിന്നും ബീപ് ശബ്ദം ഏഴ് സെക്കൻ്റോളം വൈകിയാണ് കേൾക്കുന്നത്. ഇതാണ് വോട്ടിംഗ് വൈകാൻ കാരണമെന്നാണ് ആക്ഷേപമുയർന്നത്. തലശേരി വയലളം വെസ്റ്റ് എൽപി സ്കൂളിൽ വോട്ടിംഗ് വൈകിയതോടെ 6 മണി കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിരയാണ്.

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സജ്ജീകരിച്ച 121, 122, 123 ബൂത്തുകളിലും വൻ തിരക്കായിരുന്നു.

കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ബൂത്ത് കൂടിയാണിത്. വ്യാപകമായ ഓപ്പൺ വോട്ടും പോളിംഗ് മന്ദഗതിയിലാകാനുള്ള മറ്റൊരു കാരണമായി. പാനൂർ മേഖലയിലെ 92, 105, 114, 134 ബൂത്തുകളിലും പോളിംഗ് മന്ദഗതിയിലായിരുന്നു.

വോട്ടെടുപ്പ് അവസാനിക്കേണ്ട 6 മണിക്ക് ശേഷവും വൻ തിരക്കായിരുന്നു ബൂത്തുകളിൽ. 6 മണിക്ക് ശേഷം വരിനിന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് നടത്തിയത്. ചൂട് കാലാവസ്ഥയും വോട്ടർമാരെ വലച്ചു.

Official negligence and voting machine malfunction; Voting continues in many places in Thalassery and Panur regions

Next TV

Related Stories
പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞുകിട്ടി

May 7, 2024 09:15 AM

പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞുകിട്ടി

പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ...

Read More >>
പ്രശസ്ത  നടി കനകലത അന്തരിച്ചു.

May 6, 2024 10:02 PM

പ്രശസ്ത നടി കനകലത അന്തരിച്ചു.

പ്രശസ്ത നടി കനകലത...

Read More >>
മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 3000 ത്തോളം ലിറ്റർ ഡീസൽ കോപ്പാലത്തുവച്ച് പിടികൂടി ; 2 പേർ അറസ്റ്റിൽ

May 6, 2024 09:02 PM

മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 3000 ത്തോളം ലിറ്റർ ഡീസൽ കോപ്പാലത്തുവച്ച് പിടികൂടി ; 2 പേർ അറസ്റ്റിൽ

മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 3000 ത്തോളം ലിറ്റർ ഡീസൽ കോപ്പാലത്തുവച്ച്...

Read More >>
Top Stories










News Roundup